ത്രില്ലര്‍
(പോപ് ഇതിഹാസം മൈക്കിള്‍ ജാക്സന് ഒരു പ്രണാമം)

രംഗം - ഒന്ന് - സിനിമ കൊട്ടക
*പ്രേതതീരങ്ങളില്‍ ഭയത്തിന്റെ മീനുകള്‍ കരക്കടിഞ്ഞു പിടയുന്നു
മനസ്സ് ഉള്‍വലിഞ്ഞിടത്ത് ഓര്‍മ്മകള്‍ തളംകെട്ടി ചതുപ്പായിരിക്കുന്നു
രംഗം - രണട്- ജനനം
ഇരുട്ടിന്റെ പശ്ചാത്തലത്തിലേക്ക് വെളിച്ചത്തിന്റെ
ഉദയവുമായി എത്തിയവന്‍.
അവന്‍ ചക്രവര്‍ത്തി .
സംഗീതത്തിന്റെ ജരാനരകള്‍ അവനിലില്ല
നിത്യ യൌവനത്തിന്റെ ദേവഗാന്ധാരിയാണവന്‍
രംഗം - മൂന്ന് - ജീവിതം
സംഗീതം ആരംഭിച്ചിരിക്കുന്നു
ഷഡ്ജ ഋഷഭങ്ങളുടെ ചിറകിലേറി അവന്‍
ഹൃദയാകാശങ്ങളിലേക്ക് പറന്നു കയറുന്നു
നിലാവ് പോലെ ഒഴുകി പടരുന്നവന്‍
സംഗീതത്തിന്റെ പുനര്ജ്ജനികളിലുടെ അവന്‍ നിത്യവും പുറത്ത് വന്നു
രംഗം - നാല് - മരണം
പാതാളത്തിന്റെ മുഴക്കം
കാറിന്റെ ദ്രുത ചലനം
മരണത്തിന്റെ ജനനം.
രംഗം - അന്ഞ്ച് - പുനര്‍ജ്ജനനം
സംഗീതം, സംഗീതം.....
ഓര്‍മകളുടെ പുല്‍ക്കൊടികളിലുടെ അവന്‍ ഇഴഞ്ഞു നീങ്ങുന്നു
സംഗീതത്തിന്റെ നിഷേധ്ക്കനിയുമായി ഉന്മത്തനായി.................
* മൈക്കിള്‍ ജാക്സന്റെ ത്രില്ലര്‍ എന്ന ആല്‍ബത്തിന്റെ തുടക്കം
