ഫ്ലാറ്റിൽ ബാൽക്കണിയിൽ ഇരുന്ന് ലോകം കാണുകയാണു ദിവാകരന്‍
ലോകം അറിയണാമെന്ന് ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഒരിക്ക്ല് പോലും തോന്നിയിട്ടില്ല
അതു കാഴ്ച്ചയാണെന്ന തിരിച്ചറിവ് പോലും അന്യമായിരുന്നു അയാള്‍ക്ക്
ജോലിക്ക് പോയി
ഫയലുകൾ നോക്കി
ഊണു കഴിച്ച്
തിരിച്ച് റ്റ്രെയിനിലെ തിരക്കിൽ ഒറ്റപ്പെട്ട്
വീട്ടിൽ വന്നു ഉറങ്ങി..
ഇങ്ങനെ വർഷങ്ങളുടെ ചിട്ടകളാണു
കണ്ടതും കാണാത്തതുമായതോ
അനുഭവിച്ചതും അനുഭവിയ്ക്കാൻ ആഗ്രഹമുള്ളതോ ഒക്കെ തുച്ച്ഛം
സ്ഥലപ്പേരുകള്‍ പോലും ഇറങ്ങേണ്ട സ്റ്റോപ്പിലേയ്ക്കുള്ള ദൂരങ്ങൾ പാത
മുലുന്ദ് വിദ്യാവിഹാര്‍ എന്നു കേട്ടാല്‍ ട്രയിനിന്റെ വാതിലിനടുത്തേയ്ക്ക് നീങ്ങി നില്ല്ക്കണമെന്ന
ശരാശരി ബോബേ ബോധം മാത്രമെ അയ്യാള്‍ക്കും വേണ്ടിയിരുന്നുള്ളു
അരിവാളോ
കൈപ്പത്തിയോ
കൈവെട്ടോ
കടന്നാക്രമണമോ
തുടങ്ങിയ ചർച്ചകൾ ഒന്നും ബാധിക്കാതായി
ഫീസ്, പാല്‍ ,വാടക
ഗണേശ ചതുര്‍ത്ഥി, ദീവാളി
തുടങ്ങിയവ കേട്ട് തഴമ്പിച്ചു പോയി കാതുകള്‍
നാടോ നാട്ടുക്കരോ അയാളെ അറിയാതെയായി
നഗരം അത്രമേല്‍ നിസ്സംഗമാക്കിയിരിക്കുന്നു അയാളേ
പൊതുവേ നിശബ്ദനാണു
കഴിഞ്ഞ 46വർ ഷങ്ങൾ കൊണ്ട് ഘനീഭവിച്ചതാണീ നിശബ്ദത..
46 വര്‍ഷം കഴിഞ്ഞ ഒരു ദിവസം
മുലുന്ദും വിദ്യാവിഹാറും കഴിഞ്ഞ്
കാഞ്ജൂര്‍മാര്‍ഗ്ഗില്‍ ഇറങ്ങാന്‍ മറന്ന് ദിവസം
ദിവാകരനു കൊള്ളിയാന്‍ മിന്നി
പതിവില്ലാത്ത ഒരു സ്ഥലപ്പേരു കണ്ട പതർച്ച
കാണാത്ത ഗലികളീലേയ്ക്ക് വലിച്ചിഴയ്ക്ക്പ്പെട്ട അവസ്ഥ
കണ്ടതും കാണാത്തതുമായ് ഒരുപാടുണ്ടെന്ന അയാൾ പൊടുന്നനെ തിരിച്ചറിയുന്നു
പതിവില്ലായമ അയാളെ ആകെ തളർത്തി
നഗരം ഇത്ര വലുതാണെന്ന് അയാൾ ഇന്നേ വരെ ചിന്തിച്ചിട്ടില്ല
താന്‍ ജീവിയ്ക്കുകയാണൊ എന്നചോദ്യം
ആദ്യമായി അയാളെ അലട്ടി
തിരിച്ച് വീട്ടില്‍ വന്നു പതിവിനു വിപരീതമായി
അയാല്‍ ബാല്‍ക്കണിയില്‍ അല്‍പ്പം നേരം ഇരുന്നു പുറത്തേയ്ക്ക് നോക്കി
എറുമ്പുകൾ പോലെ വീട്ടിലേയ്ക്കെത്താൻ വെമ്പൽ കൊള്ളുന്ന ഹെഡ്ലൈറ്റുകൾ,
അവസാനത്തെ ലൈറ്റും ഓഫ് ചെയ്ത് രാത്രി വെളുപ്പിയ്ക്കുന്ന
വലിയ കമാനങ്ങളുടെ ഒന്നര പാക്കറ്റ് പാറാവു ബീഡികൾ,
ഇന്നിലേയ്ക്കെന്നു പോലും അറിയാതെ അലയുന്ന ഓർമ്മ നഷ്ട്ടപ്പെട്ട മുഷിഞ്ഞ് വസ്ത്രങ്ങൾ.
തിക്കി തിരക്കി വീട്ടിലേയ്ക്കാർക്കുന്ന ലോക്കൽ റ്റ്രെയിൻ ബോഗികൾ
ദിവാകരന്‍ നഗരം കാണാന്‍ തുടങ്ങിയതു അന്നു മുതലാണ്‍
(തുടരും)