Thursday, April 22, 2010

ഒറ്റക്കസേര

                                        ഒറ്റക്കസേര

ക്ലാസില്‍ വരുന്ന ടീചർക്കു ഒറ്റക്കസേരയെ നോട്ടമുള്ളു
ആ കസേരയില്‍ ഇരുന്നു കൊണ്ട് മുന്പിലുള്ള തലകളോട്
തലതെറിച്ച വര്‍ത്തമാനം   പറഞ്ഞു കാലം കഴിക്കുന്നു .

തൊട്ടപ്പുറത്തെ ക്ലാസിലെ സുന്ദരിക്കോതയക്കും  ഒറ്റക്കസേരയെ നോട്ടമുള്ളു
വിശ്വസുന്ദരികളുടെ കസേര
ആ കസേരയില്‍ ഇരുന്നു കൊണ്ട് പിന്നാലെ വരുന്ന
സുന്ദരികളോട് അസൂയപ്രകടിപ്പിച്ചു അവളും കാലം കഴിക്കുന്നു.

തൊട്ടപ്പുറത്തെ വീട്ടിലെ രാഷ്ട്രീയക്കാരനും ഒറ്റക്കസേരയെ നോട്ടമുള്ളു
ആണ്ടുകള്‍ കഴിയുമ്പോള്‍ വീഴുമെന്ന് കരുതുന്ന മന്ത്രിക്കസേര
അ കസേരയില്‍ ഇരുന്നു കൊണ്ട് വീഴാതെ നോക്കി നോക്കി
അയാളും കാലം കഴിക്കുന്നു .

ഇങ്ങനെ ഇങ്ങനെ ഒറ്റക്കസേരകളുടെ നാട്ടില്‍ അടിയനും ഒരു ഒറ്റക്കസേരയില്‍ നോട്ടമുണ്ട് 
വികടമായ കവിത്വത്താല്‍  മ്ലേഛമായ വരികളെഴുതുന്ന അടിയനിലെ കവിക്ക്‌
ആ മഹാകവിയുടെ കസേരകിട്ടിയാല്‍ തരക്കേടില്ല 
അത് കിട്ടിയാല്‍ വല്ല അക്കാദമി പ്രസിഡന്റോ മറ്റോ ആയി
അടിയനും കാലം കഴിച്ചോളാം.........                                                             

Thursday, April 1, 2010

ആന്റിവൈറസ്‌




നിഷ്ക്കളങ്ക്തയൂറുന്ന മാമ്പഴ സ്നേഹത്തെക്കാള് മധുരം
വര്‍ണ്ണക്കടലസില്‍ പൊതിഞ്ഞ ചോക്ലേറ്റ് സ്നേഹത്തിനാണെന്ന്
കൊച്ചുമകന്‍ ഈയിടെ ഓര്‍മ്മിപ്പിക്കുകയുണ്ടായി.
സ്നേഹം കായ്ക്കുന്ന മഞ്ചാടി മരത്തണ്ളിലെക്കാള്
സൗഹൃദം പിസാസെന്റ്റിലാണത്രേ.
മുഖം മറച്ചുപിടിക്കുന്ന ഫേസ്സേവറുകള്
ശവം നാറിപ്പൂമണക്കുന്ന മനുഷ്യര്‍
വയ്യ നാടിന്റെ നടുവേ ഓടിത്തളര്ന്നു
കത്തുന്ന കാലത്തിന്റെ വഴിയെ ബര്മൂഡാ ധരിച്ചുള്ള യാത്ര അവസാനിപ്പിക്കാറായി
അകത്തു വല്ലാത്തൊരു പൊള്ളല്‍
ഞാന്‍ പതിയെ ഫ്ലാറ്റിനു പുറത്തിറങ്ങി
"പുറത്തിരങ്ങണ്ടാട്ടോ ‍സണ്ബേണ് വരും
മകളുടെ പിന്‍വിളി "
ഞാന്‍ പതിയെ ബാത്രൂമിലേക്കു തിരിച്ചു നടന്നു
ബാല്യവും കൌമാരവും പൂത്ത
കാലത്തിന്റെ ഓര്‍മകളെ ഫ്ലഷ് ചെയ്ത്
ഷവര് ഓണ്‍ ചെയ്തു.
നല്ല തണുത്ത വെള്ളം...........