Wednesday, May 5, 2010

ത്രില്ലര്‍



                                   ത്രില്ലര്‍   
(പോപ്‌ ഇതിഹാസം മൈക്കിള്‍ ജാക്സന് ഒരു പ്രണാമം) 




രംഗം - ഒന്ന് - സിനിമ കൊട്ടക 


*പ്രേതതീരങ്ങളില്‍ ഭയത്തിന്റെ മീനുകള്‍ കരക്കടിഞ്ഞു പിടയുന്നു 
മനസ്സ് ഉള്‍വലിഞ്ഞിടത്ത്  ഓര്‍മ്മകള്‍ തളംകെട്ടി  ചതുപ്പായിരിക്കുന്നു


രംഗം - രണട്- ജനനം   


ഇരുട്ടിന്റെ പശ്ചാത്തലത്തിലേക്ക് വെളിച്ചത്തിന്റെ 
ഉദയവുമായി എത്തിയവന്‍.
അവന്‍ ചക്രവര്‍ത്തി .
സംഗീതത്തിന്റെ ജരാനരകള്‍ അവനിലില്ല 
നിത്യ യൌവനത്തിന്റെ ദേവഗാന്ധാരിയാണവന്‍   


 രംഗം - മൂന്ന് - ജീവിതം 


സംഗീതം ആരംഭിച്ചിരിക്കുന്നു 
ഷഡ്ജ ഋഷഭങ്ങളുടെ ചിറകിലേറി അവന്‍ 
ഹൃദയാകാശങ്ങളിലേക്ക് പറന്നു കയറുന്നു 
നിലാവ് പോലെ ഒഴുകി പടരുന്നവന്‍ 
സംഗീതത്തിന്റെ പുനര്ജ്ജനികളിലുടെ അവന്‍ നിത്യവും പുറത്ത് വന്നു 
    
രംഗം - നാല് - മരണം 


പാതാളത്തിന്റെ  മുഴക്കം 
കാറിന്റെ ദ്രുത ചലനം 
മരണത്തിന്റെ ജനനം.


രംഗം - അന്ഞ്ച് - പുനര്‍ജ്ജനനം 
  
സംഗീതം, സംഗീതം.....
ഓര്‍മകളുടെ പുല്‍ക്കൊടികളിലുടെ അവന്‍ ഇഴഞ്ഞു നീങ്ങുന്നു 
സംഗീതത്തിന്റെ നിഷേധ്ക്കനിയുമായി ഉന്മത്തനായി................. 





* മൈക്കിള്‍ ജാക്സന്റെ ത്രില്ലര്‍  എന്ന ആല്‍ബത്തിന്റെ തുടക്കം