ഒരിറ്റു പ്രണയവും ഉറയിലോതുക്കിയ കാമവുമല്ലാതെ
വെറിപിടിച്ച ലോകത്ത് നിനക്ക് നല്‍കുവാന്‍ ഒന്നുമില്ലെന്റെ കൈയില്‍
ഒരു പുകക്കൊടിയും ഒരു പിടി ഓര്‍മകളും അല്ലാതെ
കറ പുരണ്ട ലോകത്ത് നമുക്ക് പങ്കിടാന്‍ മറ്റൊന്നുമില്ലെന്റെ കൈയില്‍
ഒരു പിടി ചിതറിയ അക്ഷരങ്ങളും ചിതലരിച്ച ആശയങ്ങളുമല്ലാതെ
വീക്ഷണം മരിച്ച ലോകത്ത് നമുക്ക് നമുക്ക് പങ്കിടാന്‍ മറ്റൊന്നുമില്ലെന്റെ കൈയില്‍
പ്രണയിനി ......
സുഹൃത്തെ
കവിതേ
ക്ഷമിക്കുക എനിക്കു മടങ്ങുവൻ സമയമയി
കവിതേ
ക്ഷമിക്കുക എനിക്കു മടങ്ങുവൻ സമയമയി