Thursday, February 17, 2011

കുമ്പസാരം

ഒരിറ്റു പ്രണയവും ഉറയിലോതുക്കിയ കാമവുമല്ലാതെ
വെറിപിടിച്ച ലോകത്ത് നിനക്ക് നല്‍കുവാന്‍ ഒന്നുമില്ലെന്റെ കൈയില്‍ 
ഒരു പുകക്കൊടിയും ഒരു പിടി ഓര്‍മകളും അല്ലാതെ
കറ പുരണ്ട ലോകത്ത് നമുക്ക് പങ്കിടാന്‍ മറ്റൊന്നുമില്ലെന്റെ കൈയില്‍ 
ഒരു പിടി ചിതറിയ അക്ഷരങ്ങളും ചിതലരിച്ച ആശയങ്ങളുമല്ലാതെ
വീക്ഷണം മരിച്ച ലോകത്ത് നമുക്ക് നമുക്ക് പങ്കിടാന്‍ മറ്റൊന്നുമില്ലെന്റെ കൈയില്‍
പ്രണയിനി ......
സുഹൃത്തെ
കവിതേ
ക്ഷമിക്കുക എനിക്കു മടങ്ങുവൻ സമയമയി



1 comment:

  1. "ഒരു പിടി ചിതറിയ അക്ഷരങ്ങളും ചിതലരിച്ച ആശയങ്ങളുമല്ലാതെ
    വീക്ഷണം മരിച്ച ലോകത്ത് നമുക്ക് നമുക്ക് പങ്കിടാന്‍ മറ്റൊന്നുമില്ലെന്റെ കൈയില്‍"
    നന്നായിട്ടുണ്ട്.

    ReplyDelete