Monday, May 9, 2011

പ്രൊഫഷണൽ




തിരക്കിൽ നഷ്ടപ്പെട്ട ഹൃദയവും ടാർജെറ്റുകളാൽ നിറഞ്ഞ തലച്ചോറുമായെ
ചിലർക്കു ഡെസ്ക്കിലെത്താൻ കഴിയുകയുള്ളു.
ഓർമ്മകൾ മരവിപ്പിക്കപ്പെട്ട ഏ.സി മുറികളും
ഡെഡ്‌ലൈനുകളാൽ സമൃദ്ധമായ ഡെസ്ക്കും കഴിഞ്ഞ്
നൊസ്റ്റാൾജിയ മുട്ടിയ പുളിയൻ മാവിന്റെ
 ചുവട്ടിലേക്കൊന്നുമല്ല സഖാവെ അവർ പോകുന്നത്
മറിച്ച് ഓർമ്മകൾ പൊടിയുന്ന കാലത്തിന്റെ        
റീസൈക്കിൾ ബിന്നിലേക്കാണ്...

2 comments:

  1. ഓർമ്മകൾ മരവിപ്പിക്കപ്പെട്ട ഏ.സി മുറികളും
    ഡെഡ്‌ലൈനുകളാൽ സമൃദ്ധമായ ഡെസ്ക്കും കഴിഞ്ഞ്
    നൊസ്റ്റാൾജിയ മുട്ടിയ പുളിയൻ മാവിന്റെ
    ചുവട്ടിലേക്കൊന്നുമല്ല സഖാവെ മറിച്ച്
    ഓർമ്മകൾ പൊടിയുന്ന കാലത്തിന്റെ
    റീസൈക്കിൾ ബിന്നിലേക്കാണ്..

    ReplyDelete
  2. അയ്‌ കൊള്ളാല്ലോ ജിഷ്ണു.
    അവസാന വരി വളരെ നന്നായിട്ടുണ്ട്.

    ReplyDelete